കൊല്ലം: കൊല്ലം ബീച്ചിൽ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ലൈഫ് ​ഗാർഡുമാർ രക്ഷപ്പെടുത്തി. ബീച്ചിലെ സ്റ്റേജിനോട് ചേർന്ന ഭാ​ഗത്ത്‌ ബുധൻ പകൽ പന്ത്രണ്ടോടെയാണ്‌ തേവലക്കര സ്വദേശിയായ നാൽപ്പെത്തെട്ടുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരയിൽ അകപ്പെട്ടെങ്കിലും ലൈഫ് ​ഗാർഡുമാർ ഉടനെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ഇതിനിടെ നാട്ടുകാരിലൊരാൾ ഇയാളെ മർ​ദിക്കാൻ ശ്രമിച്ചെങ്കിലും ലൈഫ് ​ഗാർഡുമാർ തടഞ്ഞു. പ്രാഥമ ശൂശ്രൂഷ നൽകിയശേഷം ഈസ്റ്റ് പൊലീസിൽ വിവരമറിയിച്ചു. അവിവാഹിതനാണ് ഇയാൾ. ലൈഫ് ​ഗാർഡുമാരായ സുരേഷ് ബാബു, അനിൽകുമാർ, ഷാജി ഫ്രാൻസിസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.