ഓച്ചിറ: യുഗപുരുഷനായ ശ്രീനാരായണഗുരുദേവന്റെ 95- ാം മഹാസമാധി ദിനചാരണം മഠത്തിൽക്കാരാണ്മ ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഗുരുപൂജ, ജ്യോതി തെളിക്കൽ, ഗുരുപുഷ്പാഞ്ജലി, അന്നദാനം, സമൂഹപ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു.
രഘുനാഥൻ വാഴപ്പള്ളി, ഉദയൻ, പ്രിൻസ്, സതീഷ് പള്ളേമ്പിൽ, ഉദയഭാനു, അജയൻ, സമ്പത്ത് കുമാർ, മനോഷ്, പ്രകാശ് കൊല്ലന്റയ്യത്ത്, സജി, പ്രേമോദ് ബിജു തുടങ്ങിയവർ നേതൃത്വം നൽകി.