 
അഞ്ചൽ:അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ റോസ് ഡേയുടെ ഭാഗമായി കുട്ടികളുടെ മാരത്തോൺ സംഘടിപ്പിച്ചു. കാൻസർ രോഗികൾക്ക് ശുഭ പ്രതീക്ഷനൽകുന്നതിനും കുട്ടികളിൽ അവബോധം ജനിപ്പിക്കുന്നതിനുമാണ് മാരത്തോൺ സംഘടിപ്പിച്ചത്. അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാരത്തോൺ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാാർ, അഞ്ചൽ പൊലീസ് സബ് ഇൻസ്പെക്ടർ ഷാജഹാൻ എന്നിവർ ചേർത്ത് ഫ്ലാഗ് ഒഫ് ചെയ്തു. സ്കൂൾ അങ്കണം വരെ നീണ്ട മാരത്തോണിൽ കുട്ടികളോടൊപ്പം മാനേജർ സുല ജയകുമാർ, പ്രിൻസിപ്പൽ ബി.ആശയും മറ്റ് അദ്ധ്യാപകരും പങ്കെടുത്തു.