കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ നാളെ രാവിലെ 9ന് പെരിനാട് ഗ്രാമപഞ്ചായത്ത് ഹാളിലെ ഇടവ ബഷീർ നഗറിൽ സാംസ്‌കാരിക പാഠശാല നടത്തും.

സംസ്ഥാന ജന. സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബീന സജീവ് അദ്ധ്യക്ഷയാകും. അശോകൻ ചരുവിൽ, പ്രൊഫ. എം.എം. നാരായണൻ, പ്രൊഫ. എ.ജി. ഒലീന എന്നിവർ ക്ലാസുകൾ നയിക്കും. വൈകിട്ട് 3.30 ന് പെരിനാട് വില്ലേജ് ജംഗ്ഷനിൽ എ.പി കളയ്ക്കാട് അനുസ്മരണവും അവാർഡ് ദാനവും മന്ത്റി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കളയ്ക്കാട് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. വി.എൻ. മുരളി അദ്ധ്യക്ഷനാകും. അനുസ്മരണ പ്രഭാഷണം പ്രൊഫ. എം.എം. നാരായണൻ നടത്തും. കളയ്ക്കാട് അവാർഡ് ജേതാവ് കവി സെബാസ്റ്റ്യൻ, പാർട്ടി ചരിത്രം ഓർമ്മകളിലൂടെ പുസ്തക രചയിതാവ് കെ. രാജഗോപാൽ എന്നിവരെ ആദരിക്കും. പത്രസമ്മേളനത്തിൽ പു.ക.സ ദക്ഷിണ മേഖല സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് ബീന സജീവ്, സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണൻ, ജില്ല ട്രഷറർ എൻ.പി. ജവഹർ, സംഘാടക സമിതി ഭാരവാഹികളായ ഡി. സിന്ധുരാജ്, പി.പി. ജോസഫ് എന്നിവർ പങ്കെടുത്തു.