 
പത്തനാപുരം : വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലും ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും വിവിധ ചടങ്ങുകളോടെ നടന്നു. അച്ചൻകോവിൽ, ചെമ്പനരുവി, മഹാദേവർമൺ, പെരുംന്തോയിൽ, കറവൂർ, പടയണിപ്പാറ, പിറവന്തൂർ കിഴക്ക്, പിറവന്തൂർ, പിറവന്തൂർ പടിഞ്ഞാറ്, കമുകുംചേരി, എലിക്കാട്ടൂർ, ചെന്നിലമൺ, കടയ്ക്കാമൺ, ചെമ്പ്രമൺ, കടശ്ശേരി, പിറമല, വെള്ളംതെറ്റി, പൂംങ്കുളഞ്ഞി, വാഴപ്പാറ, മാങ്കോട്, കല്ലുംകടവ്, പത്തനാപുരം കിഴക്ക്, പിടവൂർ, പിടവൂർ പടിഞ്ഞാറ്, മഞ്ചള്ളൂർ, പുളിവിള, പന്തപ്ലാവ്, പട്ടാഴി, ആവണീശ്വരം, കുരാ, പാണ്ടിത്തിട്ട, മീനംവടക്ക്, മാലൂർ, കുണ്ടയം, ചെളിക്കുഴി, ചെളിക്കുഴി പടിഞ്ഞാറ്, താഴത്ത് വടക്ക് എന്നീ ശാഖകളിലും മുഴുവൻ ഗുരുക്ഷേത്രങ്ങളിലും മഹാ ഗുരുപൂജ, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, കഞ്ഞിസദ്യ, അനുസ്മരണ യോഗങ്ങൾ, വിശേഷാൽ ദീപാരാധന എന്നിവ നടന്നു. ശാഖകളിൽ നടന്ന പരിപാടികളിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, സെക്രട്ടറി ബി.ബിജു, വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബി.കരുണാകരൻ, പി.ലെജു, വി.ജെ.ഹരിലാൽ, ജി.ആനന്ദൻ, യൂണിയൻ കൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു. വി. ആമ്പാടി, യൂണിയൻ കൺസിലറും വനിതാ സംഘം യൂണിയൻ സെക്രട്ടറിയുമായ എസ്.ശശിപ്രഭ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എൻ.പി.ഗണേഷ് കുമാർ, എൻ.ഡി.മധു, എസ്.ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.