nreg
എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ നെടുവത്തൂർ ഏരിയാ കമ്മിറ്റി നെടുമൺകാവിൽ നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച്

എഴുകോൺ : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ എൻ.ആർ. ഇ.ജി. വർക്കേഴ്സ് യൂണിയൻ നെടുവത്തൂർ ഏരിയ കമ്മിറ്റി നെടുമൺകാവ് പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധം ഇരമ്പി. യൂണിയൻ ജില്ലാ സെക്രട്ടറി വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിംഗ് പ്രസിഡന്റ്‌ പി.എസ്. പ്രശോഭ അദ്ധ്യക്ഷയായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ബി. സനൽകുമാർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.എസ്.ശ്രീകുമാർ, എ.അഭിലാഷ്, ജി.ത്യാഗരാജൻ, എൽ. ബാലഗോപാൽ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ആർ.പ്രശാന്ത്, ഏരിയ ട്രഷറർ ആർ.രാജസേനൻ, വൈസ് പ്രസിഡന്റ്‌ എസ്.ശശികുമാർ, ഏരിയ ജോയിന്റ് സെക്രട്ടറി കെ.തമ്പാൻ, യൂണിയൻ കരീപ്ര പഞ്ചായത്ത്‌ സെക്രട്ടറി സി.ഉദയകുമാർ, യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. കെ. ശോഭ, ഷൈല സലിംലാൽ, പവിഴവല്ലി, രമണി, ദിവ്യ സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എം.ബി.പ്രകാശ്, എൻ.എസ്. സജീവ്, അജിത രമേശ്‌, സുജാത അമ്മ, രമാദേവി, ജി.എൻ.മനോജ്‌, സി.എസ്. നിവാസ്,അമീഷ്ബാബു, അജയകുമാർ, രാഗിണി, മോളി, ഉഷ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.