welfair-photo
കരിമണൽ ആൻഡ് ജനറൽ ട്രാൻസ്പോർട്ടിംഗ് തൊഴിലാളി വെൽഫെയർ സൊസൈറ്റി കിടപ്പ് രോഗികൾക്ക് നൽകുന്ന ധനസഹായവും മെഡിക്കൽ ഉപകരണവും ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി സുധീഷ് കുമാർ വിതരണം ചെയ്യുന്നു

ചവറ : കരിമണൽ ആൻഡ് ജനറൽ ട്രാൻസ്പോർട്ടിംഗ് തൊഴിലാളി വെൽഫെയർ സൊസൈറ്റി കിടപ്പ് രോഗികൾക്ക് ധനസഹായവും മെഡിക്കൽ ഉപകരണവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീകുമാർ അദ്ധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി സുധാകരൻ സ്വാഗതം പറഞ്ഞു. ധനസഹായ വിതരണം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാമും നിർവഹിച്ചു. ജസ്റ്റിൻ ജോൺ, ചന്ദ്രബാബു ,കരിത്തുറ വർഗീസ് ,കുഞ്ഞുമോൻ ,അലക്സ് ,ഡി.സുനിൽകുമാർ, നജുമുദിൻ,സോളമൻ തുടങ്ങിയവർ സംസാരിച്ചു.