 
പുനലൂർ: റോട്ടറി ക്ലബ് ഒഫ് പുനലൂരിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. മുൻ മന്ത്രി കെ.രാജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിജി കടവിൽ അദ്ധ്യക്ഷനായി. ക്ലബ് സെക്രട്ടറി അഡ്വ.അൻസർ, പി.പ്രതാപൻ, രാജൻ കുര്യൻ, ഡോ.സുധാകരൻ നായർ. പി.ടി.പ്രകാശ് ബാബു,രാജൻ പിണറുവിള, ഷിബു പാറയിൽ തുടങ്ങിയവർ സംസാരിച്ചു .ഐ.എം.എ നിയുക്ത ദേശിയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ, യുവ ചിത്രകാരൻ സുഹൈൽ ബുറേഷി തുടങ്ങിയവരെ ചടങ്ങിൽ കെ.രാജു ആദരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങളും കുട്ടികളുടെ ഓണ സദ്യയും നടന്നു.