കൊല്ലം: പുതിയകാവിലെ കാരുണ്യ ട്രസ്റ്റ് ഓഫീസിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ പുതിയകാവിലെ വീട്ടിലും
എൻ.ഐ.എ പരിശോധന നടത്തി. ഇന്നലെ പുലർച്ചെ മൂന്നരയോടെ ആരംഭിച്ച പരിശോധന രാവിലെ ഏഴര വരെ നീണ്ടു. ലഘുലേഖകളും മൊബൈൽ ഫോണും പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗ ഷെരീഫിന്റെ അഞ്ചലിലെ വീട്ടിലും പരിശോധന നടന്നു.
പരിശോധനയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. പുതിയകാവ് ടി.ബി ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ എത്തിയ ശേഷം 15 മിനിട്ടോളം ദേശീയപാത ഉപരോധിക്കുകയായിരുന്നു.