 
കരുനാഗപ്പള്ളി: പോപ്പുലർ ഫ്രണ്ടിന്റെ പുതിയകാവിന് കിഴക്ക് വശത്തുള്ള ഓഫീസ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പുള്ളിമാൻ ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചു. പുതിയകാവിൽ നിന്ന് പ്രകടനമായി എത്തിയവർ പുള്ളിമാൻ ജംഗ്ഷൻ എത്തിയപ്പോൾ ദേശീയപാത ഉപരോധിക്കുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസ് നീക്കം ചെയ്തു. ഇന്നലെ പുലർച്ചെ 3 മണിക്കായിരുന്നു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഓഫീസ് റെയ്ഡ് ചെയ്തത്. രാവിലെ 7.30 മണിയോടെ റെയ്ഡ് അവസാനിച്ചു. ഇവിടെ നിന്ന് നിരവധി രേഖകളും പെൻഡ്രൈവും ലഭിച്ചതായാണ് അറിയുന്നത്. കരുനാഗപ്പള്ളി പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു റെയ്ഡ് നടത്തിയത്.