nss-padam
പന്മന കളരി ഭദ്രാ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ.എസ്.എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ.വി.അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

ചവറ: പന്മന കളരി ഭദ്രാ വിലാസം എൻ.എസ്.എസ് കരയോഗ കുടുംബ സംഗമം നടന്നു. എൻഎസ്.എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ.വി.അയ്യപ്പൻ പിള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ചക്കനാൽ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി.രാജീവ്, ബി.മധുസൂദനൻ പിള്ള , പ്രതിനിധി സഭാംഗം പന്മന ബാലകൃഷ്ണൻ , കരയോഗം സെക്രട്ടറി ഡി.സുധാകരൻ പിള്ള, വനിതാ സമാജം പ്രസിഡന്റ് എം.ജയകുമാരി, സെക്രട്ടറി എം.കെ.സജിത, പി.രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു.