കൊല്ലം : ബിഷപ്പ് ബെൻസിഗർ നഴ്‌സിംഗ് കോളേജിൽ വാർഷിക ദിനാഘോഷം 'ദക്ഷ ടുകെ 22' ആഘോഷിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ലക്ഷ്മി ശങ്കർ ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗായിക ജാനകി എം.നായർ ഉദ്‌ഘാടനം ചെയ്തു. എഞ്ചൽ അന്നാ ആൻഡ്രുസ് (യു .ജി കൗൺസിലർ കോളജ് യൂണിയൻ )സ്വാഗതം പറഞ്ഞു. കോളജ് മാനേജർ ഫാ.ജോസഫ് ജോൺ, പി.ടി.എ അംഗം ജോൺസൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ.കെ.ആർ. അനൂപ പ്രവർത്തന റിപ്പോർട്ട് അവതരിച്ചു. കായികരംഗത്തും കലാപരിപാടികളും സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോളജ് യൂണിയൻ വൈസ് ചെയർപേഴ്‌സൺ എസ്.ആർദ്ര നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.