photo
കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും മുതിർന്ന പത്രപ്രവർത്തകനുമായ എം.എ.സമദിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാർ അദ്ധ്യക്ഷനായി. കെ.ജി.രവി, എൻ. അജയകുമാർ, നീലി കുളം സദാനന്ദൻ, ഗോപിനാഥപ്പണിക്കർ, മാര്യത്ത് , സത്താർ, മുഹമ്മദ് ഹുസൈൻ,സന്തോഷ് മാർ, സബീർ, സോമരാജൻ, നിസാർ, വിജയകുമാർ, ഉണ്ണി ചക്കാലയിൽ,എ. ഹാരീസ്, അഷറഫ്, എം.ഹാരീസ്, എച്ച്. ബഷീർ, കരീം, കാട്ടുപറമ്പിൽ മോഹനൻ, കലശൻ, ശിശുപാലൻ, ബാബുരാജ്,സി.വി.കലേഷ് എന്നിവർ സംസാരിച്ചു.