 
കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഗുരുദേവ മഹാസമാധി ദിനാചരണം സമുചിതമായി നടന്നു. ഡോ.എൽ.വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, ട്രഷറർ പ്രൊഫ.ജി.സുരേഷ്, ജോയിന്റ് സെക്രട്ടറി എസ്. അജയ്, ശ്രീനാരായണ പബ്ലിക് സ്കൂൾ സീനിയർ പ്രിൻസിപ്പൽ എൻ.ജി.ബാബു എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഗുരുദേവകൃതികൾ ആലപിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.