 
കരുനാഗപ്പള്ളി : അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച ഓണം പൊടിപൂരം 2022 ന്റെ നറുക്കെടുപ്പ് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വ്യാപാരികളുടെയും തൊഴിലാളികളുടെയും വമ്പിച്ച അത്തപൂക്കള മത്സരം, കലാകായിക മത്സരങ്ങൾ ,വടം വലി മത്സരം , ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. തുടർന്ന് ഗാനസന്ധ്യയും ഉണ്ടായിരുന്നു. ഉപഭോക്താക്കൾക്കുള്ള സമ്മാന വിതരണം മുൻ പൊലീസ് സൂപ്രണ്ട് കളത്തിൽ ഗോപാലകൃഷ്ണപിള്ളയും കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനം സബ് ഇൻസ്‌പെക്ടർ ഉത്തരകുട്ടനും നിർവഹിച്ചു. പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്യക്ഷനായി. പ്രസിഡന്റ് കബീർ ഏഷ്യൻ വിശിഷ്ട വ്യക്തികൾക്കുള്ള ആദരവ് നൽകി. സെക്രട്ടറി സഫീർ നാസക് സ്വാഗതവും ട്രഷറർ റൂഷാ പി കുമാർ നന്ദിയും പറഞ്ഞു.