 
കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകടക്കെണിയാകുന്നു. കൊട്ടാരക്കര ഓയൂർ റോഡിൽ തോട്ടംമുക്കിലെ കോടതി സമുച്ചയത്തിനു മുന്നിലാണ് പോസ്റ്റുള്ളത്. നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം കടന്നു പോകുന്ന തിരക്കേറിയ റോഡിൽ നിന്ന് പോസ്റ്റ് എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇരു ചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.