കൊല്ലം : ഡിഫന്റലി ഏബിൾഡ് പെഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ
(ഡി.എ.ഡബ്ളിയു. എഫ് ) മൂന്നാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 8,9 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഭിന്ന ശേഷി സൗഹൃദ കേരളം എന്ന വിഷയത്തിൽ സെമിനാർ 24ന് ചിന്നക്കട ബസ് ബേയിൽ നടക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്‌ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ, എം.മുകേഷ് എം.എൽ.എ, ഡി.എ.ഡബ്ളിയു. എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പരശുവയ്ക്കൽ മോഹൻ എന്നിവർ സംസാരിക്കും.