 
എഴുകോൺ : എഴുകോൺ ജനമൈത്രി പൊലീസ് നെടുമൺകാവ് യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും മാജിക് ഷോയും നടത്തി. നെടുമൺകാവ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന പരിപാടി എഴുകോൺ എസ്.ഐ അരവിന്ദ് രാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുരുമ്പേലിൽ ജയകുമാർ അദ്ധ്യക്ഷനായി. എ.അഭിലാഷ്, ടി.എസ്. ഓമനകുട്ടൻ, സിന്ധു ഓമനകുട്ടൻ, ഡേവിഡ് എബ്രഹാം, ഡി.നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ണി കീരിത്തോട്, വി. വാസുദേവൻ നമ്പൂതിരി എന്നിവർ ക്ലാസുകളെടുത്തു.