കൊല്ലം : കേരള സർക്കാരിന്റെ 2022 ലെ എൻ.ജി.ഒ പുരസ്​കാരം പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്​കാരം. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്​കാരങ്ങളിൽ ഉൾപ്പെട്ട എൻ.ജി.ഒ പുരസ്​കാരം, ഒക്‌​ടോബർ 1 ന് തൃശ്ശൂരിൽ നടക്കുന്ന വയോജനദിന പരിപാടിയിൽ സമ്മാനിക്കും. വയോജനങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് പുരസ്​കാരം കൂടുതൽ കരുത്ത് പകരുമെന്ന് ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.