dharana
ബാങ്ക് ജപ്തി നോട്ടീസ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാ‌ർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ സർക്കാർ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആർ.എസ് . പി - ആർ.വൈ.എഫ് സംഘടനകൾ പതാരം ശാഖയിലേക്ക് നടത്തിയ മാർച്ച്

ശൂരനാട് : ബാങ്ക് ജപ്തി നോട്ടീസ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാ‌ർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ സർക്കാർ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആർ.എസ് . പി - ആർ.വൈ.എഫ് സംഘടനകൾ പതാരം ശാഖയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബാങ്കിന് മുന്നിൽ പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുണ്ടിൽ നിസാർ അദ്ധ്യക്ഷനായി. കെ.മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, പുലത്തറ നൗഷാദ്, എസ്.ബഷീർ, ജി.തുളസീധരൻ പിള്ള, കെ.രാജി, ബാബു ഹനീഫ, സുഭാഷ്. എസ്.കല്ലട, ഫെബി സ്റ്റാലിൻ, അഡ്വ.ദീപാ മണി, ഷമീന ഷംസുദ്ദീൻ, എസ്.ശശികല, ജി.വിജയൻ പിള്ള, ഷഫീഖ് മൈനാഗപ്പള്ളി, മുൻഷീർ ബഷീർ, സജിത്ത് ഉണ്ണിത്താൻ,ഷിലു, ബിനു മാവിനാത്തറ, നജിമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.