nreg
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഓച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വവ്വാക്കാവ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും

ഓച്ചിറ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഓച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വവ്വാക്കാവ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സരസ്വതി അദ്ധ്യക്ഷനായി. കബീർ എൻസൈൻ സ്വാഗതം പറഞ്ഞു. സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം കെ.സുഭാഷ്, എൽ.സി സെക്രട്ടറി സുരേഷ് നാറാണത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്തംഗം സുൾഫിയ ഷെറിൻ, പഞ്ചായത്ത് അംഗം അനിജ, ഷാജിലാൽ മഠത്തിൽ, യശോധരൻ, ശ്രീധരൻപിള്ള, ലളിത ശിവരാമൻ, സുബൈദ, സുകുമാരി, ഗംഗൻ, രാജു പുളിമൂട്ടിൽ, തമ്പാൻ, ശാലിനി, അനിത, പ്രസന്ന രാജേന്ദ്രൻ, സീനത്ത് തുടങ്ങിയവർ സംസാരിച്ചു.