കൊല്ലം: കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ ഭരണം തടസപ്പെടുത്താനും പ്രതിസന്ധി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവർണർ. മനപ്പൂർവം പ്രതിസന്ധി സൃഷ്ടിച്ച് അതുവഴി വിലപേശൽ നടത്തുകയാണ്. സി.പി.ഐയുടെ നേതൃത്വത്തിൽ കൊട്ടാരക്കര താഴത്തുകുളക്കടയിൽ നിർമ്മിച്ച സി.കെ.ചന്ദ്രപ്പൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തബദ്ധവും പറയുന്നതിന്റെ പേരായി ഗവർണർ അധ:പതിച്ചിരിക്കുന്നു. ഗവർണർ പറയുന്നതു കേട്ട് ഭരിക്കാനല്ല ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുള്ളത്.