കൊല്ലം: ഭക്ഷ്യവിഷബാധയെ തുടർന്ന് സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലിലെ 26 കുട്ടികളെയാണ് ഛർദി, വയറുവേദന, ശരീരവേദന എന്നിവയെതുടർന്ന് ആശുപത്രിയിലെത്തിച്ചത്. സന്ധ്യയോടെ ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചതായി വിദ്യാർഥികൾ പറഞ്ഞു. ഭക്ഷണശേഷം പരിശീലനത്തിനായി പോയിരുന്നു. പരിശീലനത്തിന്ശേഷം തിരികെവന്നപ്പോഴാണ് പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്.