sndp-
എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ വട്ടത്തറ 5203-ാം നമ്പർ ശാഖയിൽ നടന്ന ഗുരുസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ വട്ടത്തറ 5203-ാം നമ്പർ ശാഖയിൽ ഗുരുസമാധി ദിനാചരണം നടന്നു. പരിപാചികളുടെ ഉദ്ഘാടനം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് നിർവഹിച്ചു. യൂണിയൻപ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, ശാഖാ പ്രസിഡന്റ് ഗുരുപ്രകാശ്, സെക്രട്ടറി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.