
കൊല്ലം: തങ്കശേരി ഗാന്ധി സേവാ സംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ബി. പീറ്റർ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. ചവറ സൗത്ത് ഗവ. യു.പി.എസ് രണ്ടാം സ്ഥാനവും വയല എൻ.വി യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തങ്കശേരി ഹോളിക്രോസ് ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ ഫ്രാൻസിസ് മത്സരം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. മാത്യൂസ് വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. മുൻ മേയർ പത്മലോചനൻ, ക്യാമ്പൽ പയസ്, സുനിൽ ബഞ്ചമിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വി.നസ്റത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ പീറ്റർ നന്ദിയും പറഞ്ഞു.