 
അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന എൻ.എസ്.എസ് ദിനാചരണം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. മുരളി അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ആർ.എസ്. ഷീബ, എൻ.എസ്.എസ് ദിന സന്ദേശം നൽകി. വാർഡ് മെമ്പർ വിളയിൽ കുഞ്ഞുമോൻ, പ്രിൻസിപ്പൽ ടി. അമ്പിളി, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്, സന്തോഷ് കുമാർ, എൻ.എസ്.എസ്. വോളണ്ടിയർ പ്രണവ്, ജോസ്ന ജോയ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ വോളണ്ടിയർമാർ ചുമരുകളിൽ വരച്ച ഇന്ത്യൻ സ്വാതന്ത്ര്യസമര രേഖാ ചിത്രത്തിന്റെ സമർപ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.