photo-
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) ശാസ്താംകോട്ട യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് ഹനീഫ അബീസ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി .എ ) ശാസ്താംകോട്ട യൂണിറ്റ് വാർഷിക സമ്മേളനം പതാരം ദേവീ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മേഖലാ പ്രസിഡന്റ് ഹനീഫ അബീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു സോപാനം അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ വള്ളിക്കാവ്, മുൻ സംസ്ഥാന സെക്രട്ടറി കെ.അശോകൻ എന്നിവർ പ്രഭാഷണം നടത്തി.

സ്വാശ്രയ സംഘം സംസ്ഥാന കോ -ഓർഡിനേറ്റർ അനിൽ എ വൺ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പതാരം ശാന്തിനികേതൻ എം.എച്ച്.എസ്.എസ് മാനേജർ ജി.നന്ദകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ജില്ലാ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, മേഖലാ സെക്രട്ടറി ഉദയൻ കാർത്തിക, ട്രഷറർ ഉണ്ണികൃഷ്ണൻ, ജോ.സെക്രട്ടറി എസ്.ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറി മധു ഇമേജ്, ട്രഷറർ ശ്രീകുമാർ കളേഴ്സ്, സുനിൽ നീരജ്, വിജില.വി.പിള്ള,സന്തോഷ് സ്വാഗത്, സതീഷ് തെറുമ്പിൽ എന്നിവർ സംസാരിച്ചു.യുണിറ്റ് വിഭജനം, പുതിയ യൂണിറ്റ് രൂപീകരിക്കൽ എന്നിവ നടന്നു.

ഭാരവാഹികൾ, ശാസ്താംകോട്ട യൂണിറ്റ്: ബിജു സോപാനം (പ്രസിഡന്റ്), വിജില.വി.പിള്ള (വൈസ് പ്രസിഡന്റ്), സനോജ് ശാസ്താംകോട്ട (സെക്രട്ടറി), വിനേഷ് കളേഴ്സ് (ജോ. സെക്രട്ടറി), ശ്രീകുമാർ കളേഴ്സ് (ട്രഷറർ).ശൂരനാട് യൂണിറ്റ്: നിസാർ ആവണി ( പ്രസിഡന്റ്), സുനിൽ നീരജ് (വൈസ്.പ്രസിഡന്റ്), മധു ഇമേജ് (സെക്രട്ടറി), ശ്രീജ ശരത്ത് (ജോ. സെക്രട്ടറി), സഞ്ചിത്ത് വന്ദനം (ട്രഷറർ).