prkshi-
അരുമ പക്ഷി

കൊല്ലം : കാണാതായ വളർത്തു പക്ഷിയെ തേടുകയാണ് ആരിമ എന്ന പെൺകുട്ടി. രണ്ടര വയസുള്ള സൺ കൊന്യൂ‌ർ ഇനത്തിൽപ്പെട്ടെ ആൺ പക്ഷിയെ കാണാതായിട്ട് ആറുദിവസമായി.

തേവലക്കര പടിഞ്ഞാറ്റക്കര സുബഹ് ജഹാം ഗീറിന്റെ മകളും വടക്കും തല എസ്.വി.പി.എം.എച്ച്.എസിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ ആരിമ പക്ഷിയെ കണ്ടെത്തുന്നവ‌ർക്ക് തന്റെ വഞ്ചിയിലെ സമ്പാദ്യം പാരിതോഷികമായി നല്കാൻ തയ്യാറാണ്. ഇനി ഒരു പെൺപക്ഷിയും മൂന്ന് കുഞ്ഞുങ്ങളുമാണ് ഉള്ളത് . കാണാതായ പക്ഷിയുടെ വലതു കാലിൽ നീല റിംഗ് ഇട്ടിട്ടുണ്ട്.ഫോൺ : 9947808554, 9633882944.