കിഴക്കേക്കല്ലട: ചിറ്റുമല ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവവും വിദ്യാരംഭവും 26ന് ആരംഭിച്ച് ഒക്ടോബർ 5ന് സമാപിക്കും. 26ന്‌ രാവിലെ 8 മുതൽ ദേവീഭാഗവത പാരായണം, വൈകിട്ട് 6.45 മുതൽ നവരാത്രി സംഗീതോത്സവം. തുടർന്ന് ശാന്തി സ്കൂൾ ഒഫ് മ്യൂസിക്കിന്റെ പഞ്ചരത്ന കീർത്തനം. 27ന് രാവിലെ 8ന് ദേവീഭാഗവത പാരായണം. വൈകിട്ട് 6ന് ചുറ്റുവിളക്ക് സമർപ്പണം, രാത്രി 7 മുതൽ സഗീതസദസ്. 28ന് ദേവീഭാഗവത പാരായണം, രാത്രി 7ന് ഭജൻസ്. 29ന് രാവിലെ 8 മുതൽ ദേവീഭാഗവത പാരായണം. രാത്രി 7ന് സംഗീതസദസ്. 30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 7ന് മുതൽ കൊല്ലം സൂര്യ ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. ഒക്ടോബർ 1ന് ദേവീഭാഗവത പാരായണം, രാത്രി 7 മുതൽ സംഗീതസദസ്. 2ന് രാവിലെ ദേവീഭാഗവത പാരായണം, വൈകിട്ട് 7 മുതൽ സംഗീതസദസ്. 3ന് ഭാഗവത പാരായണം, വൈകിട്ട് 7 മുതൽ ഭക്തി ഗാനമേള. 4ന് ഭാഗവത പാരായണം, രാത്രി 7ന് രാഗസുധ. 5ന് രാവിലെ 8ന് ക്ഷേത്രം മേൽശാന്തി ദേവിദാസ് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം, തുടർന്ന് അന്നദാനം. രാത്രി 7ന് സംഗീതസദസ്.