കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് നവാവരണ സംഗീതാർച്ചനയോടെ ആരംഭിക്കും. എല്ലാദിവസവും വിദ്യാർത്ഥികൾക്കായി സാരസ്വത മന്ത്രപുഷ്പാഞ്ജലിയും വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകവും നടക്കും. 9 ദിവസവും നവാവരണ സംഗീതാർച്ചന നടക്കും. 2ന് വൈകിട്ട് 6.30ന് പൂജവയ്പ്. 3 ന് രാവിലെ 9ന് കുമാരീപൂജ, വസ്ത്രദാനം, അന്നദാനം, വൈകിട്ട് 5ന് ശോഭായാത്ര. 4ന് രാവിലെ 9.30ന് സമൂഹസാരസ്വതയജ്ഞം, 5ന് രാവിലെ 6ന് പൂജയെടുപ്പ്, സരസ്വതീപൂജ, വിദ്യാരംഭം. എല്ലാദിവസവും വൈകിട്ട് 5.30ന് കലാപരിപാടികൾ ഉണ്ടായിരിക്കും.