 
കരുനാഗപ്പള്ളി : ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ഐ.എം.എ ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷറഫുദ്ദീൻ മുസ്‌ലിയാർ അദ്ധ്യക്ഷനായി. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ് ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ .വസന്തൻ, വി .ദിവാകരൻ, എ .അനിരുദ്ധൻ, ജി .സുനിൽ, ബി.സി.പിള്ള, പ്രവീൺ മനയ്ക്കൽ ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഷറഫുദ്ദീൻ മുസ്‌ലിയാർ (പ്രസിഡന്റ് ), ജി സുനിൽ, ശശിധരൻ (വൈസ് പ്രസിഡന്റുമാർ), ഓമനക്കുട്ടൻ (സെക്രട്ടറി), കെ.എം. ബഷീർ, സുബൈർ കുട്ടി (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.