നല്ലില: എക്സ് സർവീസ് ലീഗ് നല്ലില യൂണിറ്റ് കുടുംബ സംഗമവും 37-ാം വാർഷികാഘോഷവും നടന്നു. നല്ലില്ല ഗബ്രിയേൽ കൺവെൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.അലക്സാണ്ടർ അദ്ധ്യക്ഷനായി. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജകുമാരി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സ്ഥാപക പ്രസിഡന്റ് കെ.രാജേന്ദ്രനെയും വിമുക്ത ഭടന്മാരെയും ആദരിച്ചു. സെക്രട്ടറി ജി.യോഹന്നാൻ കുട്ടി, ബി.ശശിധരകുറുപ്പ്, പി.മത്തായിക്കുട്ടി, ബി. ശ്രീകാന്ത്, കെ. രാജേന്ദ്രൻ,
ജന പ്രതിനിധികൾ,സംസ്ഥാന - ജില്ലാതല നേതാക്കൾ തുടങ്ങിയവർ
സംസാരിച്ചു.