കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6ന് മഹാഗണപതിഹോമവും 10ന് വിശേഷാൽ കലശവും നടക്കും.
ഇന്ന് വൈകിട്ട് 5ന് 1008 കുമാരിമാർക്കുള്ള വസ്ത്രവിതരണോദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കും. 6.50ന് നവരാത്രി മഹോത്സവം ഉദ്ഘാടനം നിള പാലസ് എം.ഡി പി. സോമരാജൻ, 7ന് നാദസ്വരകച്ചേരി. 27ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, വൈകിട്ട് 7ന് ഭക്തിഗാനസുധ. 28ന് വൈകിട്ട് 7ന് ഓംകാരം നാട്യക്ഷേത്രത്തിന്റെ നൃത്തസന്ധ്യ. 29ന് വൈകിട്ട് 7ന് എസ്.ആർ. കടവൂരിന്റെ സർഗസങ്കീർത്തനം. 30ന് രാവിലെ 11.30ന് വടക്കുംപുറത്ത് ഗുരുതിപൂജ, വൈകിട്ട് 7ന് വലിയകൂനമ്പായിക്കുളം കോളേജ് ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. ഒക്ടോബർ 1ന് രാത്രി 7ന് നടന മാധുരി നൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ. 2ന് രാവിലെ 8.30ന് പന്ത്രണ്ടായിരം സരസ്വതീമന്ത്രം ജപിക്കുന്ന സാരസ്വതഘൃതമന്ത്രാർച്ചന, രാത്രി 7ന് പുഷ്പ തമ്പിയുടെ സംഗീതാരാധന, 7.15ന് പൂജവയ്പ്പ്. 3ന് ഉച്ചയ്ക്ക് രാവിലെ 11.30ന് അന്നദാനം, വൈകിട്ട് 6.45ന് ആയുധപൂജ, രാത്രി 7ന് നാട്യബ്രഹ്മം സ്കൂൾ ഒഫ് ഡാൻസിന്റെ നാട്യവിസ്മയം 2022. 4ന് രാവിലെ 10 മുതൽ കാര്യസിദ്ധിപൂജ, 11.30ന് കന്യകാപൂജ, അന്നദാനം, വൈകിട്ട് 5ന് ശോഭായാത്ര, രാത്രി 7ന് കൂനമ്പായിക്കുളത്തമ്മ നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ. 5ന് രാവിലെ 7ന് പൂജയെടുപ്പ്, 8ന് സംഗീതാരാധന, തുടർന്ന് പ്രമുഖ ആചാര്യന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം, 8.30ന് പന്ത്രണ്ടായിരം സരസ്വതിമന്ത്രം ജപിച്ച സാരസ്വതഘൃത ജപസേവ എന്നിവ നടക്കും. ബൊമ്മക്കൊലുവും ഭക്തർക്കായി തയ്യാറാക്കിയിട്ടുണ്ട്
പൂജവയ്പ്പിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ. അനീഷ്കുമാർ അറിയിച്ചു. ഫോൺ: 04742726200, 9847238659.