 
ഓച്ചിറ: നാഷണൽ സർവീസ് സ്കീം കരുനാഗപ്പള്ളി സർക്കിളിന്റെ ഈ വർഷത്തെ പ്രോഗ്രാം ഉദ്ഘാടനവും ഓച്ചിറ ഗവ.കൂളിലെ എൻ. എസ്. എസ് വൊളണ്ടിയേഴ്സിന്റെ പങ്കാളിത്തത്തോടെ ഫ്രീഡം വാളിൽ വരച്ച ദണ്ഡി മാർച്ചിന്റെ സമർപ്പണവും സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എസ്. സജി സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഹഫ്സാബീവി, പി.ടി.എ വൈസ് പ്രസിഡന്റ് ബിനു, കബീർ എൻസൈൻ, ജയകുമാർ, വി. ആർ. അരുണാഞ്ജലി, ജി.അനിൽ കുമാർ, പി. മണികണ്ഠൻ, അനിൽ കുമാർ, വൊളണ്ടിയേഴ്സ് ലീഡർമാരായ എസ്.ആരതി , അഭിജിത് തുടങ്ങിയവർ സംസാരിച്ചു.