 
അഞ്ചൽ: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 92-ാം വാർഷികവും തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാനായി നിയമിതനായ ബിഷപ്പ് ഡോ.മാത്യൂസ് മാർ പോളികാർപ്പസിന് സ്വീകരണവും അഞ്ചൽ വൈദിക ജില്ലയുടെ നേതൃത്വത്തിൽ നടന്നു. മലങ്കര കാത്തലിക് അസോസിയേഷൻ അഞ്ചൽ വൈദിക ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജൻ ഏഴംകുളം അദ്ധ്യക്ഷനായി. സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പുനല്ലൂർ ബിഷപ് ഡോ.സെൽവസ്റ്റർ പൊന്നു മുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ വൈദിക ജില്ലാ വികാരി ഫാ.ബോവസ് മാത്യു, ജയിംസ് പാറവിള കോറെപ്പിസ്കോപ്പാ, ജില്ലാ ഡയറക്ടർ ഫാ.ജോസ് മുണ്ടുവേലിൽ, മേജർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം ഡോ.കെ.വി.തോമസ് കുട്ടി, മേജർ അതിരൂപതാ ട്രഷറർ സാജൻ തോമസ്, ജില്ലാ സെക്രട്ടറി പി.ടി.പൊന്നച്ചൻ, ട്രഷറർ വി.ടി.തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മറുപടി പ്രസംഗം നടത്തി.