 
അഞ്ചൽ: കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പുനലൂർ താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ, പുതുക്കാട്ട് ശ്രീകുമാർ, പ്രേംകുമാർ, ഓമനക്കുട്ടൻ, എം.എം.സാദിഖ്, ബിനുലാൽ ,പി.എസ്.അജാസ് ചണ്ണപ്പേട്ട എന്നിവർ സംസാരിച്ചു. സഹകരണ ജീവനക്കാരുടെ ഡി.എ ഉടൻ അനുവദിക്കണമെന്നും പെൻഷൻപ്രായം അറുപത് വയസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.