lions
ഓച്ചിറ ലയൺസ് ക്ലബ്ബിന്റെ ഓണം, ചാർട്ടർ ദിനാഘോഷങ്ങൾ ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എ. അജയ്യകുമാർ ഉദ്ഘാടനം ചെയ്യുന്നു. എം. അബ്ദുൾ വഹാബ്, ഡോ. രവികുമാർ കല്യാണിശേരിൽ, ഡോ. പി. ആർ. ജി. പിള്ള, ഡോ. ആർ. രാജേഷ് തുടങ്ങിയവർ സമീപം.

ഓച്ചിറ: ഓച്ചിറ ലയൺസ് ക്ലബ് ഓണാഘോഷവും ചാർട്ടർ ദിനാഘോഷവും ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എ.അജയ്യകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ്‌ എ. രവീന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷനായി. സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.അബ്ദുൾ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ 12 ചാർട്ടർ മെമ്പർമ്മാരെ ആദരിക്കുകയും പുതിയ 4 മെമ്പർമാരുടെ അംഗത്വ വിതരണം നടത്തുകയും ചെയ്തു.
ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി ഡോ.ആർ.രാജേഷ്, പ്രിൻസിപ്പൽ അഡ്വൈസർ ഡോ.രവികുമാർ കല്യാണിശേരിൽ, ഡോ.പി.ആർ.ജി.പിള്ള , വി.സദാശിവൻ, പ്രൊഫ.കെ.ജി.മോഹൻ, പാർവതി പ്രേംകുമാർ, ജയിൻ സി. ജോബ്, സിന്ധു കല്യാണിശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് ഡോ. രാഖി രാജേഷ്, കെ. രംഗനാഥ് , എ.ജി. രാജൻ പിള്ള , വി.ശ്രീക്കുട്ടൻ, ശശികല രംഗനാഥ്, പി. ആർ.വിനോദ് , ലിവിനാഥ് സാരംഗ തുടങ്ങിയവർ നേതൃത്വം നൽകി.