കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ഓട്ടോമൊബൈൽ ടെക്‌​നോളജി ​അഡ്വാൻസ് മൊഡ്യൂൾ, ലിഫ്ട് ആൻഡ് എസ്​കലേ​റ്റർ മെക്കാനിക് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഓട്ടോമൊബൈൽ ടെക്‌​നോളജി: യോഗ്യത​ ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. ലിഫ്ട് ആൻഡ് എസ്​കലേ​റ്റർ മെക്കാനിക്: യോഗ്യത​ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബി.ടെക്ക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സമാന വിഷയത്തിൽ മൂന്നു വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ലിഫ്ട് ആൻഡ് എസ്​കലേ​റ്റർ മെക്കാനിക് ട്രേഡിൽ എൻ.​ടി.സി അല്ലെങ്കിൽ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. അസൽ സർട്ടിഫിക്ക​റ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം 28ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474​2712781.