viswakarama-padam-asramam

കൊല്ലം: വിശ്വകർമ്മജർ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് പുതിയ തൊഴിൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കണമെന്നും ഉന്നത വിദ്യാഭ്യാസം കൈമുതലാക്കിയവർ സ്വന്തം തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും അഖില കേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് അംഗം വി.സുധാകരൻ പറഞ്ഞു. എ.കെ.വി.എം.എസ് മുളങ്കാടകം 991 -ാം നമ്പർ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ശിവശങ്കരൻ അദ്ധ്യക്ഷനായി. വിശ്വകർമ്മ വേദപഠന കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.വിജയബാബു, സുരേഷ് പത്മനാഭൻ, ഡോ. സുനിൽ, ശശി തെക്കേവീട്, ശിവരാജൻ മുളങ്കാടകം, ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ശശി തെക്കേവീട്ടിൽ (പ്രസിഡന്റ്)​,​ വേണു തോപ്പിൽ, ദിനേശൻ (വൈസ് പ്രസിഡന്റ്)​,​ ശിവരാജൻ മുളങ്കാടകം (സെക്രട്ടറി)​,​ സുരേഷ് തുണ്ടിൽ, വിശ്വനാഥൻ (ജോ. സെക്രട്ടറി)​,​ മോഹനൻ (ട്രഷറർ)​,​ സുരേഷ് പത്മനാഭൻ, അനിൽ മാധവം (യൂണിയൻ പ്രതിനിധികൾ)​,​ കൂടാതെ 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവരെ തിരഞ്ഞെടുത്തു.