
കുണ്ടറ: 14 കേസുകളിൽ ഉൾപ്പെട്ട മുളവന ഇടമല മിനിവിലാസം വീട്ടിൽ നിന്ന് പൂനുക്കന്നൂർ ചിറയടി ക്ഷേത്രത്തിന് സമീപം അമ്പലംവിള വീട്ടിൽ താമസിക്കുന്ന രഞ്ജിത്തിനെ (28) കാപ്പ നിയമ പ്രകാരം കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി തുടങ്ങിയവയാണ് കേസുകൾ. റൂറൽ എസ്.പി കെ.ബി.രവിയുടെ റിപ്പോർട്ടിന്മേൽ കളക്ടറാണ് ഉത്തരവിട്ടത്. കുണ്ടറ സി.ഐ എസ്.മഞ്ചുലാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.