ഓയൂർ: വെളിയത്ത് നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ. വെളിയം പടിഞ്ഞാറ്റിൻകരയിൽ കട നടത്തിവരുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധനെ (58)യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അനിരുദ്ധന്റെ കടയുടെ സമീപത്തായുള്ള സ്വകാര്യവ്യക്തിയുടെ കൃഷിഫാമിലാണ് നേപ്പാളി സ്ത്രീയും ഭർത്തവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്നാണ് ഇവർ സാധനങ്ങൾ വാങ്ങിയിരുന്നത്. സ്ഥിരമായി കടയിൽ സാധനം വാങ്ങാനെത്തുന്ന ഈ സ്ത്രീയോട് അനിരുദ്ധൻ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.