toonz

കൊല്ലം: തിരുവനന്തപുരം ടെക്‌നോപാർക്ക് ടൂൺസ് അനിമേഷനും കേരള ഡോക്യുമെന്ററി ഫിലിം മേക്കേഴ്സ് ഫോറവും (ഡി.എഫ്.എഫ്.കെ) സംയുക്തമായി 29ന് രാവിലെ 9.30ന് കൊല്ലം പ്രസ് ക്ലബിൽ സൗജന്യ ക്രിയേറ്റീവ് കരിയർ കണക്ട് ശില്പശാല നടത്തും. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മേലില രാജശേഖർ ഉദ്ഘാടനം ചെയ്യും. വേൾഡ് സ്കിൽസ് ഇന്ത്യ നാഷണൽ ജൂറി അംഗം എ.എസ്. വിനോദ് ക്ലാസുകൾ നയിക്കും. പങ്കെടുക്കുന്നവർക്ക് അനിമേഷൻ വിഷ്വൽ എഫക്ട് രംഗത്തെക്കുറിച്ചും അവയുടെ സാദ്ധ്യതകളെക്കുറിച്ചും മനസിലാക്കാനും ടെക്നോപാർക്കിലെ ടൂൺസ് ആനിമേഷൻ സ്റ്റുഡിയോ സന്ദർശിക്കാനും അവസരം ലഭിക്കുമെന്ന് ടൂൺസ് അനിമേഷൻ സി.ഇ.ഒ ജോൺസൺ, ഡി.എഫ്.എഫ്.കെ പ്രതിനിധി ജയകൃഷ്ണൻ, സി.അജിത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.