പരവൂർ: പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി. ഒക്ടോബർ 5 ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, രാത്രി 7ന് നൃത്തനൃത്യങ്ങൾ. 28ന് രാവിലെ ഗണപതി ഹോമം, ദേവീ ഭാഗവത പാരായണം, രാത്രി 7ന് ഇൻസ്ട്രമെന്റൽ ഫ്യൂഷൻ. 29ന് രാവിലെ ഗണപതിഹോമം, വൈകിട്ട് 7ന് നൃത്ത നൃത്യങ്ങൾ. 30ന് രാവിലെ ഗണപതി ഹോമം. ഒക്ടോബർ 1ന് രാവിലെ ഗണപതിഹോമം, രാത്രി 7ന് കഥകളി കഥ സീത സ്വയംവരം. 2ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 5ന് പൂജവയ്പ്പ്, വൈകിട്ട് 7.15ന് നാട്യ വിസ്മയം 2022. 3ന് രാവിലെ 7ന് സരസ്വതി മണ്ഡപത്തിൽ പുസ്തകപൂജ (സരസ്വതി പൂജ), വൈകിട്ട് 6.30 ന് ചുറ്റുവിളക്ക്, വൈകിട്ട് 7.15ന് സംഗീത കച്ചേരി. 4ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 7.15ന് സംഗീത കച്ചേരി. 5ന് രാവിലെ ഗണപതി ഹോമം, 7ന് പൂജയെടുപ്പ്, 7.35ന് വീണ കച്ചേരി, 7.50ന് വിദ്യാരംഭം, രാത്രി 7ന് നൃത്തനൃത്യങ്ങൾ.
തന്ത്രി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ബിനു ശാന്തി, ഡോ. ജി.രാജു, ഡോ. ജി.ജയസേനൻ, ക്യാപ്ടൻ ഡോ. സന്തോഷ് എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറിക്കും.