 
പുനലൂർ: നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു.പദ്ധതിയുടെ ജില്ല തല വിതരണോദ്ഘാടനം വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് നിർവഹിച്ചു. ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ, സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത, പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്, അദ്ധ്യാപകൻ പി.ടി.ശ്രീകുമാർ, കെ.ബിനോയ് തുടങ്ങിയവർ സംസരിച്ചു.