കൊല്ലം: ലക്ഷ്മിനട മഹാലക്ഷ്മി മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും രാവിലെ 4.30ന് പള്ളിയുണർത്തൽ, നിർമ്മാല്യം, ഉഷപൂജ, 10ന് അഭിഷേകം, ഉച്ചപൂജ, പ്രസാദവിതരണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, പുഷ്‌പാഭിഷേകം, രാത്രി 8ന് ഊഞ്ഞാലാട്ടം, അത്താഴപൂജ.

ഇന്ന് രാത്രി 7ന് ഭക്തിഗാനമേള. നാളെ രാത്രി 7.30ന് മ്യൂസിക് ഫ്യൂഷൻ. 29ന് രാത്രി 7ന് നൃത്തനൃത്യങ്ങൾ. 30ന് രാവിലെ 7ന് വേദമന്ത്ര സൂക്ത ജപം, രാത്രി 7ന് സമ്പ്രദായ ഭജന, ഒക്ടോബർ 1ന് വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം സുരേഷ്‌ ഗോപി എം.പി ഉദ്ഘാടനം ചെയ്യും. വിദ്യാവാണി പുരസ്‌കാരം ഗായിക ദുർഗാ വിശ്വനാഥിനും വിജയദശമി പുരസ്‌കാരം ഛത്രപതി ശിവജി സേവാസമിതിക്കും നൽകും. 2ന് രാത്രി 8ന് നൃത്തോത്സവം. 3ന് രാവിലെ 10ന് പാൽപ്പായസ പൊങ്കാല, രാത്രി 7ന് ഗീതം മധുരം. 4ന് രാത്രി 7ന് നൃത്തോത്സവം. 5ന് രാവിലെ 7ന് വിദ്യാരംഭം, 10ന് വിജയദശമി സദ്യ, രാത്രി 7ന് നൃത്തോത്സവം.