 
പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പത്തനാപുരം കിഴക്ക് 1771-ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റ് ശാഖ കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി. വിജയഭാനു അദ്ധ്യക്ഷനായി.
യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറിയും സൈബർസേന കേന്ദ്ര സമിതി ജോയിന്റ് കൺവീനറുമായ ബിനു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി നിതിൻ രാജ് (പ്രസിഡന്റ്), അർജുൻ സതീഷ് (വൈസ് പ്രസിഡന്റ്),ബി. ദീപു (സെക്രട്ടറി), വിഷ്ണു രാജ് (ജോയിന്റ് സെക്രട്ടറി), എം.അതുല്യ (യൂണിയൻ പ്രതിനിധി), ബി.അനന്തു , എം. അതുൽ., വി.അദ്വൈത് (കമ്മിറ്റി അംഗങ്ങൾ)ശാഖ വനിതാ സംഘം സെക്രട്ടറി വസന്ത സതീഷ് ,നിതിൻ രാജ് എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടറി അശോക് കുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി എൻ.ശിവദാസൻ നന്ദിയും പറഞ്ഞു.