santhosh-prathi
സന്തോഷ് കുമാർ പ്രതി

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. ചക്കുവരയ്ക്കൽ വില്ലേജിൽ കോട്ടവട്ടം നിരപ്പുവിള വീട്ടിൽ സന്തോഷ് കുമാറിനെ(38)യാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുളത്തൂപ്പുഴ പൊലീസ് ഇൻസ്പെക്ടർ എൻ. ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ.I ഷാനവാസ്, എ.എസ്.ഐ വിനോദ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, രതീഷ്, രമേശ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.