oachira
ഓച്ചിറശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ സാഹിത്യ പുരസ്ക്കാരം കവി ചവറ കെ.എസ് പിള്ള, കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഓച്ചിറ: കഥകളിനടനും നർത്തകനും എഴുത്തുകാരനുമായിരുന്ന ഓച്ചിറ ശങ്കരൻകുട്ടിയുടെ സ്മരണാർത്ഥം ഓച്ചിറശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹത്യ പുരസ്കാരം കവി ചവറ കെ.എസ്. പിള്ളയ്ക്ക് സമർപ്പിച്ചു. വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കവിയും ഗാന രചയിതാവുമായ പി.കെ.ഗോപിയിൽ നിന്ന് കെ.എസ്. പിള്ള പുരസ്കാരം ഏറ്റുവാങ്ങി. 33,333 രൂപയും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം .നർത്തകി കോട്ടയം ഭവാനി ചെല്ലപ്പൻ ഏർപ്പെടുത്തിയ
കേരളനടന എൻഡോവ്മെന്റ് നർത്തകൻ തലനാട് സുന്ദരേശന് സമർപ്പിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ജെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുരസ്കാകാരജേതാവിനെ പരിചയപ്പെടുത്തി. പ്രൊഫ.പി.രാധാകൃഷ്ണക്കുറുപ്പ്, ഒച്ചിറ ശങ്കരൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.സി.ഉണ്ണിക്കൃഷ്ണൻ, ഭവാനി ചെല്ലപ്പൻ, ഡോ.അശോക്ബാബു, നന്ദകുമാർ വള്ളിക്കാവ്, സി.ആർ.പ്രഭ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സഞ്ചാർശ്രീ ചന്ദ്രമോഹനൻ നന്ദി പറഞ്ഞു.