കൊല്ലം: 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളന നഗറിൽ ഉയർത്തുന്നതിനായി വയലാറിൽ നിന്ന് വരുന്ന പതാക വഹിച്ചുള്ള ജാഥ 29ന് വൈകിട്ട് 5ന് ചിന്നക്കടയിലെത്തും. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌​മോൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീർ എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. പതാക ജാഥ വിജയിപ്പിക്കുന്നതിന് എം.എൻ സ്മാരകത്തിൽ ചേർന്ന യോഗം വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി അഡ്വ.ജി.ലാലു,​ കൺവീനറായി അഡ്വ.ആർ.വിജയകുമാർ എന്നിവരെയും വൈസ് ചെയർമാന്മാരായി പി.ഉണ്ണിക്കൃഷ്ണപിള്ള, ഡി.സുകേശൻ, എ.ബിജു, എസ്.ബിജുകുമാർ, സി.പി.പ്രദീപ്, ടി.സുരേഷ്​കുമാർ,​ ജോ. കൺവീനർമാരായി അഡ്വ.എ.രാജീവ്, എ.ഗ്രേഷ്യസ്, ഹണി ബഞ്ചമിൻ, വിജയ ഫ്രാൻസിസ്, വിനിത വിൻസെന്റ്, കൊല്ലം മധു എന്നിവരെയും തിരഞ്ഞെടുത്തു.