കൊല്ലം: ഉളിയക്കോവിൽ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജ തുടങ്ങി. ആദ്യ ഒൻപത് ദിവസം വൈകുന്നേരം 5.30 ന് വിദ്യാർത്ഥികളുടെ അഭ്യുന്നതിക്കായുള്ള സരസ്വതി മന്ത്രാക്ഷരപൂജ നടക്കും. വിദ്യാർത്ഥികൾ വിളക്ക് തെളിച്ച് പുഷ്പാർച്ചനയോടെ നടത്തുന്ന സരസ്വതിപൂജയാണിത്. ഒക്ടോബർ 2, 3, 4 തീയതികളിൽ വൈകിട്ട് 7 ന് നൃത്തനൃത്യങ്ങൾ. 3ന് വൈകിട്ട് പൂജവയ്പ്പ്. 5ന് രാവിലെ 7.30 ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.